Friday, July 25, 2008
നഗരത്തെ നടുക്കിയ സ്ഫോടനം
ഇന്നലെ ഉച്ചയ്ക്ക് 1.30 മുതല്‍ 2.45 വരെ ഉള്ള സമയത്തിനുള്ളില്‍ നഗരത്തില്‍ എട്ട് സ്ഥലങ്ങളില്‍ ബോംബുകള്‍ പൊട്ടി.പിന്നീട് 5 മണിക്ക് വീണ്ടും ഒരു സ്ഫോടനം ഉണ്ടായി.
ഈ സ്ഫോടനങ്ങള്‍ ഒന്നും കനത്ത പൊട്ടിത്തെറികള്‍ ആയിരുന്നില്ലെങ്കിലും കാഷ്യുവാലിറ്റി മറ്റ് നഗരങ്ങളില്‍ ഉണ്ടായ സ്പോടനങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു എങ്കിലും,ഈ സ്ഫോടനപരമ്പര നഗരത്തില്‍ സൃഷ്ടിച്ച പരിഭ്രാന്തി വിവരിക്കാനാവാത്തത്ര വലുതായിരുന്നു.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് പൊതുവേ കലാപങ്ങളും അക്രമങ്ങളും വളരെ കുറവായ ഈ നഗരത്തിന്റെ ശാന്തിയും സമാധാനവും തകര്‍ത്ത് നഗരത്തിന്റെ അതിശീഘ്രപുരോഗതിയ്ക്ക് തടയിടാനായി നടത്തിയ ഈ കുത്സിത ശ്രമം,അത് ചെയ്തത് ആരായാലും,തികച്ചും ഭീരുത്വവും അതിലുപരി കാടത്ത്വവുമായി പോയി.
അപ്രതീക്ഷിതമായി ഉണ്ടായ ഈ ഞെട്ടലില്‍ നഗരം നടുങ്ങിപ്പോയെങ്കിലും മൂന്നു നാലു മണിക്കൂറിനകം ജനജീവിതം സാധാരണഗതിയിലായി.രണ്ട് പേര്‍ മരിക്കുകയും പതിനഞ്ചില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ നീചവൃത്തിയെ ബാംഗളൂരിലെ ബഹുജനം വളരെ അധികം സംയമനത്തോടെയാണ് നേരിട്ടത്.ഈ നഗരവും,തീവ്രവാദത്തിനോ ബോംബ് സ്ഫോടനങ്ങള്‍ക്കോ അതീതമല്ല എന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ആസൂത്രിത ശ്രമത്തെ നഗരവാസികള്‍ തിരിച്ചറിയുന്നു.
ഇത്തരം പ്രവൃത്തികള്‍ കൊണ്ടൊന്നും നഗരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയാനാവില്ലെന്നും ഇത്തരം ഓലപ്പാമ്പുകള്‍ കാണിച്ച് ഭയപ്പെടുത്തി ആരേയും പിന്‍തിരിപ്പിക്കാനാവില്ലെന്നും,ഇവയെ ഒക്കെ തൃണവല്‍ഗണിച്ച് ഞങ്ങള്‍ മുന്നോട്ട് തന്നെ കുതിക്കുമെന്നും എന്റെ നഗരം പ്രതിജ്ഞ ചെയ്യുന്നു.
എന്റെ നഗരത്തിനു നേരെ ഉണ്ടായ ഈ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു.. എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു
Subscribe to:
Post Comments (Atom)
7 comments:
അറുപത് ലക്ഷത്തിലധികം വരുന്ന നഗരവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയ ഭീകരതയ്ക്കെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു..
Long Live Bangalore
എല്ലാവരും സുരക്ഷിതരായിരിക്കുന്നുള്ള അറിവ് ആശ്വാസം നല്‍കുന്നു.
കന്നടക്കാരനൊ,മലയാളിയൊ തമിഴനൊ എന്നില്ലാതെ എല്ലാ ജീവജാലങ്ങള്‍ക്കും യാതൊരു ആപത്തും വരുത്തല്ലെ...എവിടെയായാലും നിരപരാധികള്‍ ഇരകളാകുന്നു..
ഭീകര വാദം തുലയട്ടെ..!
:( കഷ്ടം.!
ഭീകരവാദം ഇല്ലാത്ത ഒരു രാഷ്ട്രത്തിനായി നമ്മുക്ക്
പ്രാത്ഥിക്കാം
ഭീകരവാദികള്‍ നശിക്കട്ടേ
എല്ലാവരും സുരക്ഷിതരാണല്ലോ ..അതു തന്നെ ആശ്വാസം...എല്ലാം പൂര്‍വസ്ഥിതിയിലേക്കായെന്നു വിശ്വസിക്കുന്നു...പുരോഗതിക്ക് വിഘാതമായ ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പോരാടാന്‍ നഗരവാസികള്‍ക്കാവട്ടെ...
Hppay to know that aal are safe.
Long Live Bangalore
കാണാവുന്ന ദൂരത്ത്, കയ്യെത്തുന്ന അകലത്തില്‍ തീവ്രവാദികളുണ്ടെന്ന അറിവ് ഭയപ്പെടുത്തുന്നതു തന്നെ. കൈരളിയില്‍ നിന്ന് ചപ്പാത്തിയും ബീഫും കഴിച്ച് കല്ലടക്കാരുടെ ഓഫീസിനു മുന്നിലെ പെട്ടിക്കടയില്‍ നിന്നൊരു ഗോള്‍ഡും കത്തിച്ചു പിടിച്ച് തലേന്നും നടന്നതാണ് ഇതുവഴി... അവിടെയും പൊട്ടിയിരിക്കുന്നു, ബോംബ്...
Post a Comment