Thursday, January 8, 2009

സൂഫി പറഞ്ഞ കഥ




ശ്രീ കെ.പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന നോവൽ അതേ പേരിൽ സിനിമയാകുന്നു.
പുലി ജന്മവും നെയ്തുകാരനും സംവിധാനം ചെയ്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ പ്രിയനന്ദനനാണ് സംവിധായകൻ
ഈ ചിത്രം നിർമ്മിക്കുന്നത് കോളേജിൽ ഞങ്ങളുടെ സീനിയറായിരുന്ന,ഇപ്പോൾ ബാംഗളൂരിൽ സെറ്റിൽ ആയിട്ടുള്ള പ്രകാശ് ബാരെയുടെ സിലിക്കോൺ മീഡിയയാണ്



.
ബംഗാളി നടി ശരബാനി മുഖർജിയാണ് സൂഫിയിലെ കാർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകൻ മാമൂട്ടിയെ പ്രകാശ് തന്നെ അവതരിപ്പിക്കുന്നു.





കാർത്തി,ശക്തിസ്വരൂപിണിയാണ്. തേങ്ങാ കച്ചവടക്കാരനായ മാമൂട്ടിയുമായി കാർത്തി പ്രണയത്തിലാകുന്നു. അയാളോടൊപ്പം ഒളിച്ചോടി വിവാഹിതയാവുന്നു. മുസ്ലീം മതം സ്വീകരിച്ചുവെങ്കിലും കാർത്തിക്ക് താൻ ജീവിച്ച സാഹചര്യങ്ങളേയൊ ചര്യകളേയൊ വിശ്വാസങ്ങളേയൊ ഉപേക്ഷിക്കാൻ പറ്റുന്നില്ല.




ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും കെ പി രാമനുണ്ണി തന്നെ നിർവ്വഹിക്കുന്നു.

മതേതരത്ത്വത്തിനും മനുഷ്യത്ത്വത്തിനും കനത്ത തിരിച്ചടികൾ നേരിടുന്ന ഇന്നത്തെ ലോകസാഹചര്യത്തിൽ ഈ പ്രമേയത്തിന് ഒരുപാട് പ്രാസക്തിയുണ്ട്