Sunday, March 30, 2008

കടമ്മനിട്ടയ്ക്ക് പ്രണാമം
മലയാള കവിതയ്ക്ക് ഇടിമുഴക്കങ്ങള്‍ സമ്മാനിച്ച കവി മടക്കയാത്രയായി..

മേഘനാദമായുയര്‍ന്ന ആ കാവ്യധോരിണി നിലച്ചു..

കവി ഇടിമിന്നലിന്റെ ഊഷ്മാവുള്ള വരികള്‍ പാടുന്നതവസാനിപ്പിച്ച് തിരിച്ചു വരാനാവാത്ത ലോകത്തേക്ക് യാത്രയായി..

ഇനിയും

ഈറ്റപ്പുലി നോറ്റു കിടക്കും ഈറന്‍ കണ്ണുകള്‍ തുറക്കില്ല
കരിമൂര്‍ഖന്‍ വാലില്‍ കിളിരുന്ന പുരികം പാതി വളയില്ല..

കാട്ടാളന്‍, ഒരു കനിവു പോലും പറയാതെ നെഞ്ചത്തു കുത്തിയ പന്തം നിലത്തുപേക്ഷിച്ച് മടങ്ങി..

കേള്‍ക്കുന്നു..അകന്നകന്നു പോകുന്ന ഒരു ശീല്..

കറുത്ത പെണ്ണേ കരിം‌കുഴലി
കരിമ്പനകള്‍ ഉലച്ച പെണ്ണേ
കടമനിട്ട കാവു തീണ്ടാന്‍
നീയുണരു നീയുണരു..

എല്ലാ ആഗ്രഹങ്ങളും വെറും സ്വപ്നങളാണെന്ന് കവി തിരിച്ചറിഞ്ഞപ്പോഴേക്കും അര്‍ബുദം കവിയില്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു..

വേട്ടക്കാരുടെ കയ്യുകള്‍ ആരും കല്‍മഴുവാല്‍ വെട്ടിയില്ല..മലതീണ്ടി അശുദ്ധം ചെയ്തവര്‍ തലയില്ലാതെ ആറ്റില്‍ ഒഴുകിയുമില്ല..

ഗുരുതുല്യനായ കവിയ്ക്ക് എന്റെ പ്രണാമം..

18 comments:

തഥാഗതന്‍ said...

കടമനിട്ടയ്ക്ക് പ്രണാമം

കുറുമാന്‍ said...

ശ്രീ കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍.

നെഞ്ചത്തൊരു പന്തം കുത്തി ഇനി ആരു നില്‍പ്പാന്‍?

ഇക്കാസോ said...

മഹാകവിക്ക് പ്രണാമം.

അതുല്യ said...

ഞാനീ വാര്‍ത്ത കാത്തിരിയ്ക്കായിരുന്നു. തുടരേ തുടരെ മലയാളം സംസ്കാരിക വേദിയില്‍ നികത്താനാവാതെ കുറെ കുറെ നഷ്ടങ്ങള്‍. ഒരിയ്ക്കലും നികത്തപെടാനാവാത്തത്.

ഇട്ടിമാളു said...

ശാന്തയും കോഴിയും കുറത്തിയുമെല്ലാം അനാഥരായല്ലെ..

ബാഷ്പാഞ്ജലി..

കണ്ണൂരാന്‍ - KANNURAN said...

മരിക്കില്ലൊരിക്കലും ശാന്തയും, കുറത്തിയും, കോഴിയുമൊക്കെ..

സുമേഷ് ചന്ദ്രന്‍ said...

പ്രിയകവിയ്ക്ക് കണ്ണീരോടെ അന്ത്യപ്രണാമം.

തോന്ന്യാസി said...

കണ്ണുവേണമിരുപുറമെപ്പൊഴും...കണ്ണുവേണം മുകളിലും താഴെയും......

നമ്മെ ഉപദേശിച്ച ആ വാക്കുകള്‍ക്ക് ആദരാഞ്ജലികള്‍

നന്ദകുമാര്‍ said...

പ്രിയ കവിക്ക് ബാഷ്പാംഞ്ജലികളൊടെ....

കുഞ്ഞന്‍ said...

ജനകീയ കവിക്ക് എന്റെ ആദരാഞ്ജലികള്‍..

ഗുരുജി said...

കുഴിമാടം കുളംതോണ്ടുന്നവരോട് നേര്‍ക്കു നേരെ നിന്നു ആക്രോശിച്ച കുറത്തിയെ തന്ന ആ വലിയ മനുഷ്യനു ആദരാഞ്ജലികള്‍...

മുസാഫിര്‍ said...

ആദരാഞ്ചലികള്‍ !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആദരാഞ്ജലികള്‍

കാനനവാസന്‍ said...

ജന്മനാടായ കടമ്മനിട്ടക്കു ശേഷം അദ്ദേഹം ഏറെക്കാലം ചിലവഴിച്ച വള്ളിക്കോട് എന്ന ഗ്രാമത്തിലെ എല്ലാ നാട്ടുകാര്ക്കും വേണ്ടീ ഞങ്ങളുടെ 'സാറിന്‌' ആദരാഞ്ജലികള്‍ അര്പ്പിച്ചുകൊള്ളുന്നു

t.k. formerly known as തൊമ്മന്‍ said...

സ്വന്തം കുറ്റിയില്‍ കുരുങ്ങി
സ്വന്തം കഴുത്തിറുകി
സ്വന്തം മലമൂത്രങ്ങളില്‍ കുഴഞ്ഞ്
സ്വന്തം കുളമ്പുകള്‍കൊണ്ട് സ്വന്തം മലം ചവിട്ടിയരച്ച്
സ്വന്തമായ കണ്ണുകള്‍ തുറിച്ച്
സ്വന്തമായ ജീവിതത്തിന്നുനേരെ സ്വന്തം നാവുനീട്ടി
സ്വന്തമായ മരണത്തില്‍ ചത്തു
(ഒരു പശുക്കുട്ടിയുടെ മരണം)

ഈ വരികള്‍ വായിച്ച്, അതുവരെ കോട്ടയം പുഷ്പനാഥും വേളൂര്‍ കൃഷ്ണന്‍കുട്ടിയും SK പൊറ്റക്കാട്ടുമൊക്കെ വായിച്ചു നടന്ന ഒരു 15 വയസ്സുകാരന്‍ തനിക്കറിയാന്‍ പാടില്ലാത്ത ജീവിതത്തെപ്പറ്റി വ്യാകുലപ്പെട്ടത് ഇന്നും ഓര്‍മ വരുന്നു. കടമ്മനിട്ടയുടെ വരികളില്‍ നിറഞ്ഞുനിന്ന ആ വ്യാകുലതകള്‍ മുഴുവന്‍ ശരിയെന്ന് പിന്നീട് ജീവിതത്തിലെയും സമൂഹത്തിലെയും യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടി വന്ന ഈയുള്ളവന്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുരോ സ്വസ്തി!

അലമ്പന്‍ said...

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌...

മലയാളകവിതയുടെ നികത്താനാകാത്ത നഷ്ടം.

ആദരാഞ്ജലികള്‍.

ബാര്‍ബര്‍ ബാലന്‍ said...

എല്ലാര്‍ക്കും വ്യത്യസ്തനായ ബാലന്റെ സ്നേഹാശംസകള്‍....അപ്പോ ശരി കാര്യങ്ങളു നടക്കട്ടെ... :)

Itzme said...

പകരം വെയ്ക്കാനാവാത്ത ഒരു നഷട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍